ഭയക്കണം കാടിനെ
-ഹരീഷ് പൂതാടി –

ഭയക്കണം
കാടിനെ ഭയക്കണം
കാട് വരുന്നു
നിൽക്കാൻ ഇടമില്ലാതെ
പിടിക്കാൻ കൊമ്പില്ലാതെ
മരമില്ല
കുന്നില്ല
വയലും കാട്ടരുവിയും ഇല്ല
കാട്ടുവള്ളിയില്ല
പാറ പൊട്ടി
മണ്ണിടിഞ്ഞ്
കല്ലുരുണ്ട്
അടിമണ്ണ് മേലെ മറിഞ്ഞും
കാട് വരുന്നു
ഭയക്കണം കാടിനെ
മണ്ണ് വിറച്ച്
കലി തുള്ളി
ഭൂമി കുലുങ്ങി
ഉരുൾ പൊട്ടി
കാട് വരുന്നു
ഭയക്കണം കാടിനെ
ഹെ കെട്ടിടമേ തടയുമെങ്കിൽ തടഞ്ഞോളൂ.
Leave a comment