മകളതികാരം 

ആന്റ്റൻ ബെനി
മലയാളത്തിൽ –   പെരിയാർ വിജയൻ

1

നീ മകളായ് പിറന്ന്
കരഞ്ഞ ശപ്തത്തിൽ
ഞാൻ
അച്ഛനായ്‌
ജനിച്ചു

2.

എൻറെ കൈകളിൽ
മോതിര വിരലിന് അടുത്തത് 
മകളുടെ വിരൽ

3.

ഓരോ
രാത്രിയും
ഉറങ്ങുന്ന മകളുടെ
മുഖത്ത്  നോക്കികൊണ്ടിരിക്കും
ധ്യാനം എന്നൊന്നും ഞാൻ
പ്രദ്ധ്യേകിച്ചു ചെയ്യാറില്ല

4.

എത്ര തന്നാലും
മതി വരാത്ത മനസ്
മകൾ
ഇത്തിരി തന്നപ്പോൾ
തിരുപതിയാകുന്നു

5.

മകൾ
പുസ്തകം
വായ്ച്ചുകൊണ്ടിരിന്നു
ഞാൻ അവളെ
പഠിച്ചുകൊണ്ടിരിന്നു

Leave a comment

Trending