മോഹങ്ങൾ

കാവ്യ കുമരേഷ്
എനിക്കൊരു അപ്പൂപ്പൻ താടിയാവണം!
പ്രിയമുള്ള ഇടങ്ങളിലെല്ലാം പറന്ന് നടക്കണം!
തണുത്ത കുളിർകാറ്റ് വീശുന്ന,
അലയടിക്കുന്ന തിരമാലകളുള്ള,
നിലാവെളിച്ചമുള്ള കടലോരങ്ങളിലും!!
മഴതോർന്ന് മണ്ണിൻ മണമുള്ള,
തെരുവ് വിളക്കിന്റെ വെളിച്ചമുള്ള,
വിജനമായ റോഡുകളിലും
ഞാനേകയായൊന്ന് പറന്ന് നടക്കണം..!
പുഴയോരങ്ങളിൽ, തണൽ വീഥികളിൽ,
അങ്ങനെ എല്ലായിടത്തും രാത്രിയെന്നോ-
പകലെന്നോയില്ലാതെ പാറി പറന്ന് നടക്കണം!
ഞാനൊന്നാലോചിച്ചു..
“പക്ഷെ എന്നെ നിയന്ത്രിക്കുന്നത് കാറ്റല്ലേ!”
എങ്കിലും വിരോധമില്ല!
“ഞാനൊരു പെണ്ണായിരിക്കെ
ഇതിനെല്ലാം കഴിയുമെന്നെനിക്ക് തോന്നുന്നില്ല..”
Leave a comment