സത്യമെന്നാലെന്താണ്? സ്വർഗ്ഗവും നരകവും എന്നൊന്നുണ്ടോ?
സത്യമെന്നാലെന്താണ്? സ്വർഗ്ഗവും നരകവും എന്നൊന്നുണ്ടോ?
അന്വേഷണാത്മകതനിറഞ്ഞ മനസ്സുമായ് അവൻ ആ കുന്നുകൾ ചവിട്ടിക്കയറി. ഇടതടവില്ലാത്ത കിതപ്പോടെ..
കുന്നിൻമുകളിലെ ഇലയില്ലാമരത്തിലെ ചില്ലകൾക്കിടയിലൂടെ കറുത്തിരുണ്ട ആകാശത്തിൽ മേഘങ്ങൾ ഉരുണ്ടുകൂടിയിരുന്നു.
ജീവിതത്തിലുടനീളം അനുഭവങ്ങളാകുന്ന കയ്പ്നീർ കുടിച്ചു മത്ത് പിടിച്ചതിനാലാവാം അവന്റെ രുചിമുകുളങ്ങൾക്കിപ്പോൾ ഒരൊറ്റ രസമേയുള്ളൂ.
അതേ.. തേൻ പോലെ മധുരം, അതിമധുരം
പരമമായ ആനന്ദം സ്വർഗ്ഗവും നരകവും സമ്മാനിക്കുന്നില്ല എന്നും അത് നമുക്കുള്ളിൽ നിന്നുമുടലെടുക്കുമ്പോൾ, അവിടെ നഷ്ടങ്ങളുടെ കണക്കുകൾ തുലോം കുറഞ്ഞിരിക്കുമെന്നും, ഇവിടെ നമുക്കൊന്നും ത്യജിക്കേണ്ടി വരില്ലായെന്നുമുള്ള പരമമായ സത്യത്തെ ഞാൻ തിരിച്ചറിയുന്നു.
അതേ.. എനിക്ക് മുന്നേ സഞ്ചാരിച്ചതല്ലേ “അവൻ “എന്നിലെ ആശയങ്ങൾക്ക് പൂർണ്ണതായേകാൻ.
സീമ രാജ്ശങ്കർ
നഷ്ടസ്മൃതികളെ കൂട്ടുപിടിച്ചന്ന്,
പൊട്ടിപ്പൊളിഞ്ഞൊരാ ശംഖുകളെ,
കരുതലോടന്നവൾ ചേർത്തുവച്ചതും,
ഓരോന്നിലും നിൻ പേരാലേഖനം ചെയ്തതും,
അതിൽ കടലിൻ സംഗീതം ശ്രവിച്ചാസ്വദിച്ചതും.
സ്വപ്നം പോലെ സുന്ദരമല്ലോ
ആ സുവർണ്ണ നിമിഷങ്ങളെന്നുമോർക്കാൻ.
എങ്കിലും…
തന്റെ മനസ്സാകും ശാഖാമൃഗത്തിന്റെ
ചില നിബന്ധനകൾക്കവസാനം
വിറയാർന്നൊരാ കരങ്ങളിൽ നിന്നും
വഴുതിവീണൊരാ ചിപ്പികൾ
ചിന്നിച്ചിതറിയ നേരമപ്പോൾ,
രക്തപങ്കിലമാമെൻ മനസ്സിൽ
നിശ്ചലമായ്പ്പോയ് ആ…
സംഗീത ധാരകൾ.
അവളിന്ന് തികഞ്ഞ ശൂന്യതയിലും.
തിരിച്ചറിവ്
ചിലത് ഉപേക്ഷിക്കുന്നിടത്തു നിന്നും നാം നമ്മെ കൂടുതൽ അറിയുവാൻ തുടങ്ങും

Leave a comment