നീയും ഞാനും
അനുശ്രീ
ഇന്ന് ഓരോ അക്ഷരങ്ങളുടേയും
താളം തെറ്റുകയാണ്
ഓരോ വാക്കിന്റെയും
അർത്ഥങ്ങൾ മാറിപ്പോവുകയാണ്
നിന്റെയും എന്റെയും ചിരിയുടെ
ആയുസ്സ് കാലമെണ്ണുകയാണ്!
ഇനിയുമെന്തിനെൻ
പേനകൾ നിനക്കായി
മഷി നിറയ്ക്കുന്നു?
ഇനിയുമെന്തിനെൻ മിഴികൾ
നിന്നെ തേടുന്നു?
ഇനിയുമെന്തിനെൻ കണ്ണുകൾ
വറ്റിവരളുന്നു?
ഓർക്കില്ല ഞാനൊരിക്കലും
നിന്റെ ആ ചിരികളെ
ഓർക്കില്ല ഞാനൊരിക്കലും
നിന്റെ ആ മിഴികളേ
വീണ്ടും എന്തിനെൻ
പ്രായം നുണകൾ പറയുന്നു?
വീണ്ടും വീണ്ടും നീ എന്തിനെൻ
കാതിൽ രഹസ്യം മൂളുന്നു?
വീണ്ടും വീണ്ടും നീ എന്തിനെൻ
വ്രണങ്ങളിൽ വിരഹം
നിറയ്ക്കുന്നു?
ഓർത്തുപ്പോവുമോ എന്ന
പേടിയും;
‘മറക്കരുത്’ എന്ന
പ്രാർത്ഥനയും!
നിഷ്ക്കളങ്കമായ നോട്ടവും;
ഭ്രാന്തമായ മിഴികളും!
ഇതും പ്രണയമായിരുന്നോ?

Leave a comment