രണ്ട് ഗ്രാം ആന
തമിഴ് സൃഷ്ട്ടി : ജേ . മഞ്ചുള ദേവി
ചിത്രരചന : ഷാരാജ്
മലയാള മൊഴിമാററം : ഇ . ജാനകിപ്രിയ &
സീമ രാജ് ശങ്കർ

- അനുഗ്രഹം
കാട് തട്ടിയെടുത്ത്
ഒരു വാഴപ്പഴം കൊടുക്കുന്ന
മനുഷ്യരോട് ആന ക്ഷമിക്കുമ്പോഴാണ്
ആന അനുഗ്രഹം ചൊരിയുന്നതെന്ന് നമ്മൾ പറയുന്നത്
2. പിയാനോയിൽ എൺപത്തിയെട്ട് ആനക്കൊമ്പുകൾ
പിയാനോ ബോർഡിന്റെ
വെളുത്ത കട്ടകൾ കയറി കയറി താഴുന്നു
കൊമ്പുകൾ അഴിച്ചുമാറ്റിയ ആനക്കൂട്ടം
കമ്പിക്കിന്നരപ്പെട്ടിയുടെ ഉള്ളിൽ
എൺപത്തിയെട്ട് തവണ കയറി താഴുന്നു
ഒടുവിൽ, എല്ലാ കട്ടകളും
ഒറ്റ അമർത്തലിൽ ഉച്ചത്തിൽ വിലപിച്ചു
” ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല
പിതാവേ, ഇവരോട് ക്ഷമിക്കരുതേ “

3. ഉരുൾ രഥം
രഥം നീങ്ങുന്നത് മനുഷ്യരാലാണെന്ന്
മനുഷ്യരെ വിശ്വസിപ്പിക്കാൻ
അറിയാം
രഥം തള്ളിക്കൊണ്ടുപോകുന്ന ആനയ്ക്ക്.
4. വാൽ എന്നാൽ വെറും വാൽ മാത്രമല്ല
ചരിത്രത്തിലുടനീളം ഉണ്ടായിട്ടുണ്ട്
വാലുകൾ നഷ്ടപ്പെട്ട ആനകളുടെ ദുർഗന്ധം
മുറിഞ്ഞ വാലുകൾ
വേട്ടക്കാരന്റെ അഭിമാനമാണ്
വേട്ടക്കാർക്ക്
അറിയില്ല
വാൽ എന്നാൽ വെറും വാൽ മാത്രമല്ല
കുഞ്ഞുങ്ങൾ പിടിച്ചു നടക്കുന്ന
കൈ വിരലുകളാണിവ

5. വശീകരിക്കുന്ന മന്ത്ര വാക്കു
ആന
അങ്കുശത്തിന്റെ ഇരുമ്പ് സൂചിയെ പേടിക്കുന്നെന്നു കരുതുന്നവർക്ക്, അറിയില്ല
അങ്കുശം എന്നാൽ
സ്നേഹത്തിന്റെ വശീകരണം എന്ന്.
6. പാഠം
ആയിരം ആനകളെ
കൊന്നവരെ
അനുസ്മരിപ്പിക്കുന്ന
പാട്ടാണ് ഭരണി
ഒരു ശബ്ദം തടസ്സപ്പെടുത്തുന്നു..
ടീച്ചർ
ആയിരം ആനകളെ
വളർത്തിയവർക്ക്
പാട്ടുണ്ടോ?

7. ആസനം
ആനപ്പുറത്ത് കവിയെ
കയറ്റുന്നതിനു മുമ്പ്,
രാജാവ് പറഞ്ഞിരുന്നോ?
ആനപ്പുറത്ത് ഇരിക്കാൻ
അൽപ്പം ബുദ്ധിമുട്ടായിരിക്കുമെന്ന്
8. ഒരു ആനയുമായി ഇടപഴകാൻ
മനുഷ്യൻ ആനയാകണം
ആന മനുഷ്യനാകണം.

Leave a comment